ഉള്ളിയേരിയില്‍ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

news image
Jul 4, 2024, 4:07 pm GMT+0000 payyolionline.in

കോഴിക്കോട്: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe