ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, അധിക ചിലവാണ്, ജനങ്ങളുടെ കാശ് കുറേ പോകുന്നുണ്ടെന്ന് ലാൽ ജോസ്

news image
Nov 13, 2024, 7:36 am GMT+0000 payyolionline.in

ചേലക്കര: മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള ഉപതെരഞ്ഞടുപ്പുകൾ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണമെന്ന് ചലച്ചിത്ര സംവിധാകൻ ലാൽജോസ് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഒരു അധിക ചിലവാണ് ജനങ്ങളുടേ കുറേ കാശ് അങ്ങനെ പോകുന്നുണ്ടെന്നും അദ്ദേഹം ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽ.പി സ്കൂളിലെ 97 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു.

സർക്കാറിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന്, ‘തുടർച്ചയായി ഭരിക്കുമ്പോൾ കൂടുതൽ പരാതികൾ വരിക സ്വാഭാവികമാണ്. പരാതികളൊന്നുമില്ലാതെ ആർക്കും ഭരിക്കാനാകില്ല. തനിക്ക് സർക്കാറിനെതിരെ പരാതികളൊന്നുമില്ല’.- ലാൽ ജോസ് പറഞ്ഞു.

റോഡുകളും സ്കൂളുകളുമെല്ലാം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ചേലക്കരയിൽ കൂടുതൽ വികസനങ്ങൾ ഇനിയും വരേണ്ടതുണ്ടെതുണ്ടെന്നും ലാൽ ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe