ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക്‌ മറിഞ്ഞു; മൂന്ന് മരണം

news image
Dec 25, 2024, 12:38 pm GMT+0000 payyolionline.in

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഭീംതാൽ ടൗണിന് സമീപം ബസ് മലയിടുക്കിലേക്ക്‌ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ബുധനാഴ്ച അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് ഭീംതാലിന് സമീപം 1500 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ്‌ വീണത്‌. പരിക്കേറ്റവരെ ഭീംതാലിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും അപകടസ്ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. കയർ ഉപയോഗിച്ചാണ് മലയിടുക്കിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത്. ഹൽദ്വാനിയിൽ നിന്ന് പതിനഞ്ച് ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe