ആധാർ കാർഡ് ഉടമകൾക്ക് ആശ്വസിക്കാം. ഇന്ന്, നവംബർ 1 മുതൽ, ആധാർ പുതുക്കുന്നത് എളുപ്പത്തിലും സുഗമമായും ചെയ്യുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാറിൽ നിരവധി മാറ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ആധാർ നിയമങ്ങൾ പ്രകാരം, ആധാർ സേവാ കേന്ദ്രം സന്ദർശിക്കാതെ തന്നെ നിങ്ങളുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ, മറ്റ് ജനസംഖ്യാപരമായ മാറ്റങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾക്ക് കഴിയും. ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസും മാറ്റി, പുതിയ നിയമങ്ങളുടെ ഭാഗമായി ആധാറുമായി പാൻ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഐഡിഎഐ വ്യക്തമാക്കുന്നു. ഇന്ന് മൂന്ന് പ്രധാന മാറ്റഹ്ങളാണ് ആധാർ ഉടമകൾ ശ്രദ്ധിക്കേണ്ടത്.ആധാർ പുതുക്കൽ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശമനുസരിച്ച്, ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ പോകാതെ തന്നെ ഇനി വീട്ടിലിരുന്ന് ആധാറിലെ പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാം. ഈ മാറ്റങ്ങള്‍ക്കായി രേഖകള്‍ അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. പാന്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ് , പാസ്പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകളിലെ വിവരങ്ങളുമായി ബന്ധിപ്പിച്ച് യുഐഡിഎഐ സ്വയം വെരിഫൈ ചെയ്യും. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കേണ്ട ബുദ്ധിമുട്ട് ഒഴിവാകും. എന്നാല്‍ വിരലടയാളം, ഐറിസ് സ്കാന്‍ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകള്ക്ക് പഴയതുപോലെ സേവാ കേന്ദ്രങ്ങളെ സമീപിക്കേണ്ടി വരും. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് പ്രകാരം എല്ലാ പാന്‍ കാര്‍ഡ് ഉടമകളും ഡിസംബര്‍ 31-നകം ആധാറുമായി ലിങ്ക് ചെയ്യണം. ഈ തീയതിക്ക് ശേഷം ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി 1 മുതല്‍ നിഷ്ക്രിയമാക്കപ്പെടും. മ്യൂച്വല്‍ ഫണ്ടുകള്‍, ഡിമാറ്റ് അക്കൗണ്ടുകള്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇത് തടസ്സമായേക്കാം.ഫീസ് ആധാര്‍ സേവനങ്ങളുടെ നിരക്കുകളില്‍ യുണീക് ഐഡന്റിഫികേഷന്‍ അതോറിറ്റി വര്‍ദ്ധനവ് വരുത്തി 2028 സെപ്റ്റംബര്‍ 30 വരെയാണ് ആദ്യ ഘട്ടത്തിലെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍. 2028 ഒക്ടോബര്‍ 1 മുതല്‍ അടുത്ത ഘട്ട വര്‍ദ്ധനവും നിലവില്‍ വരും. നിലവില്‍ 50 രൂപ ഈടാക്കിയിരുന്ന പല സേവനങ്ങള്‍ക്കും ഇനി മുതല്‍ 75 രൂപ നല്‍കേണ്ടിവരും. 100 രൂപ ആയിരുന്നവയ്ക്ക് 125 രൂപയായും നിരക്ക് വര്‍ദ്ധിപ്പിച്ചു. 2028 ഒക്ടോബര്‍ 1 മുതല്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിച്ച് 75 രൂപയുടെ സേവനങ്ങള്‍ക്ക് 90 രൂപയായും 125 രൂപയുടെ സേവനങ്ങള്‍ക്ക് 150 രൂപയായും നിരക്ക് വര്‍ധിക്കും
- Home
- Latest News
- ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ്ടതെല്ലാം
Share the news :
Nov 1, 2025, 12:22 pm GMT+0000
payyolionline.in
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂരിൽ മഠത്തും ഭാഗം തരിപ്പൂർ താഴ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Related storeis
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
തപാലിൽ വീട്ടിൽ കിട്ടും സ്വാമിപ്രസാദം
Dec 4, 2025, 10:21 am GMT+0000
എൽഡിഎഫിനെയും യുഡിഎഫിനെയും പരാജയപ്പെടുത്തി വികസന രാഷ്ട്രീയത്തിന്റേ വ...
Dec 4, 2025, 10:09 am GMT+0000
കിച്ചണ്‍ കബോര്‍ഡുകളിലെ ചിതലും പൂപ്പലും ഒഴിവാക്കണോ?
Dec 4, 2025, 9:49 am GMT+0000
More from this section
‘ഗർഭപാത്രത്തിൽ കൈയിട്ട് ഞെരടി, ചോര കുടിച്ച രാക്ഷസാ… നീ ...
Dec 4, 2025, 9:37 am GMT+0000
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില...
Dec 4, 2025, 9:23 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് കൗണ്ടിങ്ങ് ഏജന്റുമാരുടെ നിയ...
Dec 4, 2025, 8:43 am GMT+0000
രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍
Dec 4, 2025, 8:40 am GMT+0000
ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ, യുവതിയുടെ വീട്ടിലെത്തി ആത്മഹത്യ ...
Dec 4, 2025, 8:31 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്...
Dec 4, 2025, 8:18 am GMT+0000
ബാലുശ്ശേരി സ്വദേശിക്ക് ഡിജിറ്റൽ തട്ടിപ്പിൽ 20,000 രൂപ നഷ്ടം
Dec 4, 2025, 8:02 am GMT+0000
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും പരീക്ഷ കേന്ദ്രങ്ങൾ ലഭിച്ച ഉദ്യോഗാര്...
Dec 4, 2025, 7:58 am GMT+0000
ടൈപ്പിംഗ് വശമുണ്ടോ? കണ്ണൂര്‍ ജില്ലാ കോടതിക്ക് കീഴില്‍ അവസരം, വേഗം അ...
Dec 4, 2025, 7:11 am GMT+0000
സ്വർണ വില കുറഞ്ഞു
Dec 4, 2025, 6:58 am GMT+0000
എല്ലാ ലിഫ്റ്റും സേഫ് അല്ല’; കുട്ടികളോട് കേരള പോലീസ്
Dec 4, 2025, 6:53 am GMT+0000
ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Dec 4, 2025, 6:24 am GMT+0000
ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് പരീക്ഷ ജനുവരിയിൽ, ഫീസ് ഡിസ...
Dec 4, 2025, 6:18 am GMT+0000
കെ- ടെറ്റ് 2025; മേയ്, ജൂണ്‍ പരീക്ഷ ഫലം പ്രഖ്യാപിച്ചു
Dec 4, 2025, 5:59 am GMT+0000
അവധി എല്ലാവർക്കും ബാധകം: സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധി
Dec 4, 2025, 5:43 am GMT+0000
