‘ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ, ഭരണവിരുദ്ധ വികാരം തോൽ‌വിയിൽ ആഞ്ഞടിച്ചു: പിണറായിക്കെതിരെ പത്തനംതിട്ടയിലും വിമർശനം

news image
Jun 23, 2024, 4:13 pm GMT+0000 payyolionline.in

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഭരണവിരുദ്ധ വികാരം തോൽ‌വിയിൽ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.

പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽ‌വിയിൽ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയര്‍ന്നു. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് പോലും ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണ്. പാർട്ടി കത്ത് കൊടുത്തിട്ട് പോലും ഒരു കാര്യവും നടക്കുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe