ഇൻസ്റ്റ​ഗ്രാമും ചതിച്ചോ? 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡാർക് വെബിൽ

news image
Jan 11, 2026, 5:26 am GMT+0000 payyolionline.in

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന ഡാറ്റകളിൽ ഉപയോക്താക്കളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ലൊക്കേഷന്‍ തുടങ്ങി നിർണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡാർക്ക് വെബിലാണ്മാൽവെയർബൈറ്റ്സിന്റെ ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോർച്ച കണ്ടെത്തിയത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ഹാക്കർമാർ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം, ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള സുരക്ഷാ മെയിലുകൾ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe