ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു; വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് മർദനം, ചെങ്ങോട്ടുകാവ് സ്വദേശി അറസ്റ്റിൽ

news image
Feb 18, 2025, 12:14 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർ കച്ചേരിപ്പാറ കൊളപ്പുറത്ത് സജിൽ ആണ് പിടിയിലായത്. മൂടാടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് യുവാവിനെതിരെ പരാതി നൽകിയത്. രണ്ടു ദിവസം മുമ്പാണ് സജിൽ വിദേശത്തുനിന്നു നാട്ടിലെത്തിയത്.

പ്രതി വിദേശത്തുനിന്നു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി മെസേജ് അയച്ച് ശല്യം ചെയ്തിരുന്നു. ഇതോടെ പെൺകുട്ടി ഇയാളെ ബ്ലോക്ക് ചെയ്തു. ഇന്നലെ ക്ലാസ് കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ച് പെൺകുട്ടിയെ സജിൽ തടഞ്ഞു നിർത്തി. ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തതുവെന്ന് ആരോപിച്ച് പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയും മർദിക്കുകയുമായിരുന്നു. സജിൽ മദ്യലഹരിയിലായിരുന്നു. പരുക്കേറ്റ പെൺകുട്ടി കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ഇയാൾ അറസ്റ്റിലായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe