ഇലക്ട്രിക് സ്കൂട്ടറിൽ ചാരായം കടത്തിയ 51-കാരൻ കൊയിലാണ്ടിയിൽ പിടിയിൽ

news image
Apr 3, 2026, 8:53 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇലക്ട്രിക് സ്കൂട്ടറിൽ ചാരായം കടത്തുകയായിരുന്ന ചേലിയ സ്വദേശിയെ കൊയിലാണ്ടി റേഞ്ച് എക്സൈസ് സംഘം പിടികൂടി. ചേലിയ ഇയ്യ്ക്കണ്ടി വീട്ടിൽ ഗോപാലന്റെ മകൻ സജീവൻ (51) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലിറ്റർ ചാരായവും കടത്താനുപയോഗിച്ച ചേതക് ഇലക്ട്രിക് സ്കൂട്ടറും (KL 56 AA 3781) എക്സൈസ് കസ്റ്റഡിയിലെടുത്തു.

ചേലിയ പോയിൽക്കാവിൽ നിന്ന് കഞ്ഞിലശ്ശേരിക്ക് പോകുന്ന റോഡിൽ വെച്ച് ഏപ്രിൽ രണ്ടിനാണ് സംഭവം. എക്സൈസ് ഇൻസ്പെക്ടർ കെ. സമേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സജീവൻ വലയിലായത്. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.

പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. ശിവകുമാർ, ടി. നൈജീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ രാകേഷ് ബാബു, ഷംസുദ്ദീൻ, എ.പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.എം. വിവേക്, വനിത സിവിൽ എക്സൈസ് ഓഫീസർ പി. സീമ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe