ഇന്ത്യ- കാനഡ തർക്കം വ്യാപാര ബന്ധങ്ങളെ ബാധിക്കുന്നു; ഓഹരി വിപണിയിൽ തിരിച്ചടി

news image
Sep 22, 2023, 9:59 am GMT+0000 payyolionline.in

ദില്ലി: ഇന്ത്യ കാനഡ തർക്കം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാക്കുന്നു. കനേഡിയൻ കമ്പനിയുടെ ഓഹരി വാങ്ങുന്നത് താൽകാലികമായി മരവിപ്പിച്ച് ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ കമ്പനി. കാനഡയിലെ സ്റ്റീൽ ഉല്പാദന കമ്പനിയായ ടെക്ക് റിസോഴ്സിന്റെ ഓഹരി വാങ്ങുന്ന നടപടിയാണ് മെല്ലെയാക്കിയത് . ഇന്ത്യയെ സംബന്ധിച്ചിടത്തോളം, സ്റ്റീൽ ബിസിനസിൽ ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് കാനഡ. ഓസ്‌ട്രേലിയ, റഷ്യ, അമേരിക്ക എന്നിവയാണ് ആദ്യ മൂന്ന് രാജ്യങ്ങൾ.

ശേഷിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ജെഎസ്ഡബ്ല്യു സ്റ്റീലും  ടെക്കും തമ്മിലുള്ള ഓഹരി വിൽപ്പനയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം കുറയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും എന്നാണ് ടെക്ക് റിസോഴ്‌സ് അഭിപ്രായപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. മൂല്യനിർണ്ണയത്തിനുള്ള പേപ്പർവർക്കുകൾ ഞങ്ങൾ ചെയ്യുന്നു, ബാങ്കുകളുമായി സംസാരിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe