ഇന്ത്യക്കാ​രെ മടിയന്മാരും ബുദ്ധികുറഞ്ഞവരുമാ​യി നെഹ്‌റു കണക്കാക്കി -മോദി

news image
Feb 6, 2024, 4:59 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും കുടുംബത്തിനുമെതിരെ ലോക്‌സഭ പ്രസംഗത്തിൽ കടുത്ത ആക്ഷേപവും ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാർ മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്‌റു ചിന്തിച്ചിരുന്നതെന്നും അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തിൽ​ രാ​ഷ്ട്ര​പ​തി​ക്ക്​ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​മേ​യ​ ച​ർ​ച്ച ലോ​ക്സ​ഭ​യി​ൽ ഉ​പ​സം​ഹ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

100 മിനിറ്റോളം നീണ്ട പ്രസംഗം മുഴുവൻ കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരായ വിമർശനങ്ങളും പവിഹാസവുമായിരുന്നു. കോൺഗ്രസ് പാർട്ടി ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും സാധ്യതകളെ ഒരിക്കലും വിശ്വാസത്തിൽ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരും രാജ്യവും അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളുടെ മൂലകാരണം നെഹ്റുവിന്റെ ചിന്തയാണെന്നും പറഞ്ഞു.

‘കോൺഗ്രസ് ഒരു കുടുംബത്തിൽ മാത്രം കുടുങ്ങിക്കിടന്നു. ജനങ്ങളുടെ അഭിലാഷങ്ങളും നേട്ടങ്ങളും കാണാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ സാധ്യതകളിൽ കോൺഗ്രസ് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അവർ എപ്പോഴും തങ്ങളെ ഭരണാധികാരികളും ജനങ്ങളെ താഴ്ന്ന വർഗമായും കണക്കാക്കുന്നു” -മോദി പറഞ്ഞു.

“ഇന്ത്യക്കാർ യൂറോപ്യന്മാരെയോ ജപ്പാൻകാരെയോ ചൈനക്കാരെയോ റഷ്യക്കാരെയോ അമേരിക്കക്കാരെയോ പോലെ കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് നെഹ്‌റു പറഞ്ഞിരുന്നു. മാന്ത്രിക സിദ്ധിയിലൂടെയല്ല ഈ സമൂഹം അഭിവൃദ്ധി പ്രാപിച്ചത്. കഠിനാധ്വാനവും സമർഥതയും കൊണ്ടാണ് ഇത് നേടിയത്. ഇന്ത്യക്കാരെ ഇകഴ്ത്തുന്ന സർട്ടിഫിക്കറ്റാണ് നെഹ്റു നൽകിയത്. മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നാണ് ഇന്ത്യക്കാരെക്കുറിച്ച് നെഹ്‌റുജിയുടെ ചിന്ത. അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചില്ല” -പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും വ്യത്യസ്തമായി ചിന്തിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. അതേസമയം, രാജ്യത്തിന്റെയും ജനങ്ങളുടെയും കഴിവിൽ തനിക്ക് അപാരമായ വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

മു​ൻ​കാ​ല സ​ർ​ക്കാ​റു​ക​ൾ ഉ​ണ്ടാ​ക്കി​യ പ​ടു​കു​ഴി​ക​ൾ നി​ക​ത്തു​ക​യാ​യി​രു​ന്നു 2014ലെ ​ത​ന്‍റെ ആ​ദ്യ സ​ർ​ക്കാ​റി​ന്‍റെ അ​ജ​ണ്ട​യെ​ന്ന്​ മോ​ദി പ​റ​ഞ്ഞു. ര​ണ്ടാ​മ​ത്തെ സ​ർ​ക്കാ​ർ പു​തി​യ ഇ​ന്ത്യ​ക്ക്​ അ​ടി​ത്ത​റ​യി​ടു​ക​യും ബി.​ജെ.​പി മു​ന്നോ​ട്ടു വെ​ച്ച വാ​ഗ്ദാ​ന​ങ്ങ​ൾ മി​ക്ക​തും പാ​ലി​ക്കു​ക​യും ചെ​യ്തു. മൂ​ന്നാ​മൂ​​ഴ​ത്തി​ൽ ഇ​ന്ത്യ​ക്ക്​ ഗ​തി​വേ​ഗം ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്രീ​ക​രി​ക്കും. ന​ല്ലൊ​രു പ്ര​തി​പ​ക്ഷം രാ​ജ്യ​ത്തി​ന്​ വേ​ണ​മെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​രി​ടാ​നു​ള്ള ഊ​ർ​ജ​വും രാ​ജ്യ​ത്തെ ന​യി​ക്കാ​​നു​ള്ള ആ​ശ​യ​വും കൈ​മോ​ശം വ​ന്ന കോ​ൺ​ഗ്ര​സി​നും ഒ​പ്പ​മു​ള്ള പാ​ർ​ട്ടി​ക​ൾ​ക്കും ദീ​ർ​ഘ​കാ​ലം പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​നു​ള്ള ജ​ന​വി​ധി​യാ​ണ്​ കി​ട്ടു​ക. മു​ൻ​സ​ർ​ക്കാ​റി​നെ ന​യി​ച്ച ​‘ബ്ര​ഹ്​​മാ​ണ്ഡ അ​ർ​ഥ​ശാ​സ്​​​ത്രി’​ക​ളാ​യ ധ​ന​ശാ​സ്ത്ര വി​ദ​ഗ്​​ധ​ർ മൂ​ന്നു പ​തി​റ്റാ​ണ്ടു കൊ​ണ്ട്​ ഇ​ന്ത്യ​യെ മൂ​ന്നാ​മ​ത്തെ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നാ​ണ്​ പാ​ർ​ല​​മെ​ന്‍റി​ൽ പ്ര​സം​ഗി​ച്ച​ത്. നേ​ർ​പ​കു​തി സ​മ​യ​ത്തി​നു​ള്ളി​ൽ ആ ​ല​ക്ഷ്യം കൈ​വ​രി​ക്കു​മെ​ന്നാ​ണ്​ താ​ൻ പ​റ​യു​ന്ന​ത് -മോദി പറഞ്ഞു.

കോ​ൺ​ഗ്ര​സി​നെ​യും പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ച്​ മു​ന്നോ​ട്ടു​പോ​യ ​ പ്ര​സം​ഗ​ത്തി​ലെ ഇ​ക​ഴ്​​ത്ത​ലു​ക​ൾ പ്ര​തി​പ​ക്ഷ​ത്തെ രോ​ഷം കൊ​ള്ളി​ച്ചു. തു​ട​ർ​ച്ച​യാ​യി അ​വ​ർ മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു.

നെഹ്റു പോയി 60 വർഷം കഴിഞ്ഞിട്ടും നെഹ്‌റുജിയെക്കുറിച്ചുള്ള വിലാപം മോദി തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി തിരിച്ചടിച്ചു. പ്രസംഗം മുഴുവനും കോൺഗ്രസിന് വേണ്ടി നീക്കിവെക്കാൻ തക്കവണ്ണം ഞങ്ങളെക്കുറിച്ച് മോദി ആശങ്കാകുലനാണെന്നതിൽ ആഹ്ലാദമുണ്ടെന്നും തരൂർ പറഞ്ഞു.

കോ​ൺ​ഗ്ര​സ്​ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മു​ൻ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മോ​ദി​യു​ടെ പ്ര​സം​ഗം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ്​ സ​ഭ​വി​ട്ടു പോ​യി. സോ​ണി​യ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​​ശി​ച്ച മോ​ദി, അ​ടു​ത്ത ത​വ​ണ ചി​ല നേ​താ​ക്ക​ൾ രാ​ജ്യ​സ​ഭ​യി​ലൂ​ടെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

10 വ​ർ​ഷ​ത്തി​നു മു​മ്പ്​ രാ​ജ്യ​ത്ത്​ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന മ​ട്ടി​ൽ സം​സാ​രി​ക്കു​ന്ന മോ​ദി​ക്ക്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മു​ത​ൽ മ​ണി​പ്പൂ​ർ വ​രെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ എ​ന്തു പ​റ​യാ​നു​ണ്ടെ​ന്ന്​ കോ​ൺ​ഗ്ര​സി​ലെ ഗൗ​ര​വ്​ ഗൊ​ഗോ​യി ചോ​ദി​ച്ചു. ബി.​എ​സ്.​പി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ ഡാ​നി​ഷ്​ അ​ലി​യും പ​ല​വ​ട്ടം മോ​ദി​യെ നേ​രി​ട്ടു. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച രാ​ഷ്ട്രീ​യ​പ്ര​സം​ഗ​മാ​ക്കി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ രാ​ജ്​​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ‘സ്വ​പ്ന ലോ​ക​ത്തെ ബാ​ല​ഭാ​സ്ക​ര’​നെ​ന്നാ​ണ്​ മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe