ഇടുക്കിയിൽ തോട്ട പൊട്ടി തൊഴിലാളി മരിച്ചു; ഒരാൾക്ക് പരിക്ക്

news image
Mar 10, 2024, 6:30 am GMT+0000 payyolionline.in

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം കാമാക്ഷി വിലാസത്ത് കുഴൽകിണറിന്റെ ആഴംകൂട്ടാൻ തോട്ട പൊട്ടിച്ച തൊഴിലാളികളിൽ ഒരാൾ മരിച്ചു.  കമ്പംമെട്ട് സ്വദേശി ഇലയങ്കൽ രാജേന്ദ്രൻ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അണക്കര സ്വദേശി പച്ചിലേടത്ത് ജയ്‌മോ(36) നാണ് പരിക്കേറ്റത്.

കാമാക്ഷി വിലാസം കോണ്ടിനെന്റൽ എസ്റ്റേറ്റിൽ ശനി വൈകിട്ട് ഏഴിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാജേന്ദ്രൻ രാത്രി പത്തോടെ മരിക്കുകയായിരുന്നു. വെള്ളമില്ലാത്ത കുഴൽകിണറിൽ തോട്ടപൊട്ടിച്ചിടുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കമ്പംമെട്ട്  പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe