നെടുങ്കണ്ടം> ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അമ്പതേക്കർ സ്വദേശി എം എൻ തുളസിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്.
വീടിന് സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി താഴേയിടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെതന്നെ എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.