ഇടതുസർക്കാർ നാടിനു ബാധ്യത : കെ.മുരളീധരൻ

news image
Jun 23, 2023, 12:43 am GMT+0000 payyolionline.in

വടകര : തട്ടിപ്പും വെട്ടിപ്പും നടത്തി കേരളത്തെ കൊള്ളയടിക്കുന്ന ഇടതുസർക്കാർ നാടിനു ബാധ്യതയാണെന്നും, എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന വേട്ടയാടൽ രാഷ്ട്രീയമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നതെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. എ.ഐ. ക്യാമറ, കെ. ഫോൺ അഴിമതികൾ അന്വേഷിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിനേതൃത്വത്തിൽ നടത്തിയ ജനകീയ സായാഹ്ന സദസ്സ്ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

 

 

ജനനായകൻമാർക്ക് എതിരെ എന്ത് വൃത്തികേടും പറയുന്ന പാർട്ടിയായി സിപിഎം തരാം താണതായി പറഞ്ഞു ഉമ്മൻ‌ചാണ്ടിക്കും, കെ. സുധാകരൻ എതിരെയും ഉയർത്തിയ ഇല്ലകഥക്കൾ സമൂഹം പുച്ഛിച്ചുതള്ളി . മാധ്യമസ്വാതന്ത്ര്യത്തെകുറിച്ച് സംസാരിക്കുന്ന സി.പി.എം. കേരളത്തിൽ വാർത്തകൾ നൽകുന്നവർക്കെതിരേ കേസെടുക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗം താറുമാറാക്കിയ സർക്കാർ എസ്.എഫ്.ഐ.യിലും, ഡി.വൈ.എഫ്.ഐ.യിലും ചേർന്നാൽ പരീക്ഷയെഴുതാതെ വിജയിക്കാമെന്ന് കാണിച്ചു കൊടുക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.

 

ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കൺവീനർ എൻ. പി. അബ്ദുള്ള ഹാജി, എം സി വടകര, ബാബു ഒഞ്ചിയം, സതീശൻ. കുരിയാടി, പ്രദീപ്. ചോമ്പാല,പി. പി ജാഫർ., ബാബു. പറമ്പതത്, പി എം. മുസ്തഫ,, പുറന്തോടത്ത് സുകുമാരൻ, വി കെ പ്രേമൻ, പികെസി. റഷീദ്,, കെ. പി. കരുണൻ, സി കെ വിശ്വനാഥൻ,, സുബിൻ. മടപ്പള്ളി, അഫ്നാസ്. ചോറോട്,. എം ഫൈസൽ., നടക്കൽവിശ്വൻ, വി. ഫൈസൽ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe