ആൻ മരിയ വിടവാങ്ങി; ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന കോട്ടയത്തെ പതിനേഴുകാരി അന്തരിച്ചു

news image
Aug 5, 2023, 2:49 am GMT+0000 payyolionline.in

കോട്ടയം∙ ഹൃദയാഘാതത്തെ തുടർന്നു രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന പതിനേഴുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂൺ ഒന്നിനു രാവിലെ ഇരട്ടയാർ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ അമ്മ ഷൈനിക്കൊപ്പം കുർബാനയിൽ പങ്കെടുക്കുന്നതിനിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടായത്.കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. സംസ്കാരം ഞായാഴ്ച രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe