നന്തി: ആശാനികേതൻ കമ്മ്യൂണിറ്റിയിൽ പുതുതായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ താമസ–തൊഴിൽ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം പ്രശസ്ത വാസ്തുശിൽപി ടോണി ജോസഫ് നിർവ്വഹിച്ചു. കമ്മ്യൂണിറ്റി അംഗങ്ങളുടെ പുനരധിവാസത്തിനും തൊഴിൽ പരിശീലനത്തിനും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ ശിലാഫലകത്തിന്റെ അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു.
ഗവേണിങ് കൗൺസിൽ ചെയർമാൻ ഒ.കെ. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.പി. ശങ്കരനാരായണൻ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ടോണി ജോസഫിന് ഡോ. യു. ശ്രീധരൻ, ജയശ്രീ കല്ലാട്ട്, അസിസ്റ്റന്റ് പ്രതിനിധി ലക്ഷ്മി എം, റെസിഡൻഷ്യൽ കോർ മെമ്പർ നിജീഷ് വി.എം. എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, എഫ്.എം.ആർ ഇന്ത്യ പ്രസിഡന്റ് ഡോ. എം. ഇ. പ്രേമാനന്ദ്, ലാർഷ് ഇന്റർനാഷണൽ ഡെലിഗേറ്റ് രാജീവൻ സി.സി, എഫ്.എം.ആർ ഇന്ത്യ നാഷണൽ ലീഡർ ജി. ഭാരതി എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ അഡ്വ. കെ.പി.പി. അബൂബക്കർ നന്ദി രേഖപ്പെടുത്തി.
കമ്മ്യൂണിറ്റി ലീഡർ ജ്യോതി സുസൻ ജോസഫ്, ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ബി. ജയകുമാർ, കെ.എം. ചന്ദ്രൻ, കെ. ജയരാജൻ, സിസ്റ്റർ ജൂലിയാന കുര്യൻ, അശോക് രാജഗോപാൽ എന്നിവരും രക്ഷിതാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
