പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച കെ.നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷയുടെ സ്ഥലംമാറ്റ അപേക്ഷ അംഗീകരിച്ച് സർക്കാർ. നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷയെ പത്തനംതിട്ട കലക്ടറേറ്റിലേക്കു സ്ഥലംമാറ്റിയാണ് ലാന്‍ഡ് റവന്യൂകമ്മിഷണറുടെ ഉത്തരവ്.
നവീൻ ബാബുവിന്റെ മരണത്തിനു പിന്നാലെയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നൽകിയത്. കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം വേണമെന്നായിരുന്നു അഭ്യർഥന. ഇതാണ് സർക്കാർ അംഗീകരിച്ചത്. പത്തനംതിട്ട കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ടന്റ് പദവിയിലേക്ക് മാറിയ മഞ്ജുഷ, ഭൂരേഖ തഹസിൽദാരുടെ ചുമതലയാണ് വഹിക്കുക.