‘ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കും’:എം വി ഗോവിന്ദൻ

news image
Jul 8, 2024, 2:28 pm GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ കളകൾ പറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അതു പറിച്ചു കളഞ്ഞേ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരിൽ എന്തു നഷ്ടമുണ്ടായാലും പ്രശ്നമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാതല റിപ്പോർട്ടിങ്ങിലാണ് എം.വി. ഗോവിന്ദന്റെ മുന്നറിയിപ്പ്.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയ, ലോക്കൽ കമ്മിറ്റികളിലും ചിലർ കല്‍പ്പിക്കുന്നതേ നടക്കൂ. അവർ പറയുന്നതിനപ്പുറം  നീങ്ങിയാൽ  നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വച്ചു പൊറുപ്പിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്ന് പാർട്ടിക്ക് തന്നെ കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്ന നിർദേശവും കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദൻ നൽകിയിരുന്നു. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെയും കൂടെ നിർത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe