ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ കാണാനില്ല, ദുരൂഹതയെന്ന് പൊലീസ്

news image
Feb 1, 2025, 4:04 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട് കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ വീടിന് എങ്ങനെ തീപിടിച്ചു എന്നതിനെ കുറിച്ച് വ്യക്തമല്ല. മകനും താമസിച്ച വീടാണ് തീപിടിച്ചത്. എന്നാൽ മകനെ സ്ഥലത്ത് കാണാനില്ല. പൊലീസ് മകനായുള്ള അന്വേഷണം തുടങ്ങി. അതേസമയം, അപകടത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു. അയൽവാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe