ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി: വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി വില്‍പനകള്‍ നിരോധിച്ചു

news image
Jun 14, 2024, 8:40 am GMT+0000 payyolionline.in

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു. ജില്ല കളക്ടറുടേതാണ് ഉത്തരവ്.

 

കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലും നിരോധനം. താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe