ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു

news image
Dec 11, 2022, 8:32 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം കരക്കടിഞ്ഞു. എആ‍ർ ക്യാമ്പിലെ എഎസ്ഐ ഫെബി ഗോണ്‍സാലസിന്‍റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശിയാണ്.

ആലപ്പുഴ ഇഎസ്ഐ ജങ്‌ഷന്‌ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ ഞായർ രാവിലെ കണ്ടത്. ആലപ്പുഴ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനി വൈകിട്ടുവരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി പൊലീസ്‌ പറഞ്ഞു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe