ആലപ്പുഴയിൽ ഐഎൻടിയുസി പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു

news image
Dec 9, 2022, 2:30 pm GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ (54) കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ (64) കുത്തിയത്​.

ഇയാളെ സൗത്ത്​ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ഇന്ന്  ഉച്ചക്ക്​ 2.30നാണ്​ സംഭവം. ​ജോലി സംബന്ധമായ സാമ്പത്തികപ്രശ്നമാണ്​ തർക്കത്തിൽ കലാശിച്ചത്​. തുടർന്ന്​ സമീപത്തെ കടയിൽനിന്ന്​ കത്തിയെടുത്ത്​ ആൻഡ്രൂസ്​ നരേ​ന്ദ്രന്‍റെ വയറ്റിൽകുത്തുകയായിരുന്നു. ആലപ്പുഴ ടൂറിസം എസ് ഐ പി. ജയറാമിന്‍റെ നേതൃത്വത്തിൽ പ്രതിയെ സാഹസികമായി പിടികൂടിയാണ്​ പൊലീസിൽ ഏൽപിച്ചത്​.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe