ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ യുഡിഎഫ്‌ പ്രചാരണത്തിന്‌ പോകുമെന്ന്‌ എ കെ ആന്റണി

news image
Mar 26, 2024, 12:09 pm GMT+0000 payyolionline.in

തിരുവനന്തപുരം > ആരോഗ്യം അനുവദിച്ചാൽ കോൺഗ്രസിനു വേണ്ടി പത്തനംതിട്ടയിൽ പ്രചാരണത്തിനെത്തുമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ്‌ പ്രവർത്തിച്ചത്‌. ആരോഗ്യം അനുവദിക്കുംപോലെ തിരുവനന്തപുരത്തെ സ്ഥലങ്ങളിൽ പ്രചാരണത്തിനു പോകും. കോൺഗ്രസിനിത്‌ ജീവന്മരണ തെരഞ്ഞെടുപ്പാണ്‌. ഭരണഘടന സംരക്ഷിക്കാൻ മോദിയെ അധികാരത്തിൽനിന്ന്‌ താഴെയിറക്കേണ്ടത്‌ അനിവാര്യമാണെന്നും മാധ്യമങ്ങളോട്‌ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe