ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും; ശുചീകരണത്തിന് സ്ഥിരം സമിതി, തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

news image
Jul 18, 2024, 10:00 am GMT+0000 payyolionline.in

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ തീരുമാനം. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയിൽവേ ശുചിയാക്കും. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങൾ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയിൽവേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാൻ തോടുള്ളത്. ഇതില്‍ റെയിൽവേ ഭൂമിയിലൂടെ കടന്ന് പോകുന്നത് 117 മീറ്ററാണ്. പരസ്പരം പഴി ചാരുന്നതില്ലാതെ ഇറിഗേഷൻ, നഗരസഭ, റെയിൽവേ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരു നടപടിയും ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ നിലവിലുണ്ടായിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe