ആ​ന​വ​ണ്ടി​യി​ലെ വി​നോ​ദ​യാ​ത്ര; ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച് മ​ണ്ണാ​ർ​ക്കാ​ട്​

news image
Jan 2, 2025, 9:35 am GMT+0000 payyolionline.in

മ​ണ്ണാ​ര്‍ക്കാ​ട്: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ ആ​ന​വ​ണ്ടി​യി​ലെ ഉ​ല്ലാ​സ​യാ​ത്ര​ക​ളെ മ​ണ്ണാ​ർ​ക്കാ​ട് ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച​താ​യി ക​ണ​ക്കു​ക​ൾ. ക​ഴി​ഞ്ഞ​മാ​സം മു​ത​ല്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ​തോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പാ​ക്കേ​ജു​ക​ള്‍ ഒ​രു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് കെ.​എ​സ്.​ആ​ര്‍.​ടി.​സി മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ഡി​പ്പോ. ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ മ​നോ​ഹ​ര​മാ​യ യാ​ത്ര​ക​ള്‍ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് മ​ണ്ണാ​ര്‍ക്കാ​ട് ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. നെ​ല്ലി​യാ​മ്പ​തി, മ​ല​ക്ക​പ്പാ​റ, മൂ​ന്നാ​ര്‍, ആ​ല​പ്പു​ഴ ബോ​ട്ട് സ​ര്‍വി​സ്, സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ ടൂ​ര്‍പാ​ക്കേ​ജ് എ​ന്നി​ങ്ങ​നെ ഒ​മ്പ​ത് യാ​ത്ര​ക​ളാ​ണ് ഡി​സം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ​ത്. മു​ന്നൂ​റോ​ളം പേ​ര്‍ ഇ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​മാ​നം ല​ഭി​ച്ച​താ​യി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജ​നു​വ​രി​യി​ല്‍ ഒ​മ്പ​ത് യാ​ത്ര​ക​ളു​ണ്ട്. ഗ​വി​യി​ലേ​ക്കും മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും സ​ർ​വി​സ് ആ​രം​ഭി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കൂ​ടാ​തെ ആ​ഡം​ബ​ര ക​പ്പ​ല്‍ യാ​ത്ര​യു​മാ​ണ് ഈ​മാ​സ​ത്തെ ആ​ക​ര്‍ഷീ​ണ​യ​ത. അ​ഞ്ചു മു​ത​ല്‍ 30 വ​രെ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഉ​ല്ലാ​സ​യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. അ​ഞ്ചി​നും 19നും ​നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്ക് ഒ​രാ​ള്‍ക്ക് 590 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. രാ​വി​ലെ ആ​റി​ന് മ​ണ്ണാ​ര്‍ക്കാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും ഓ​ര്‍ഡി​ന​റി ബ​സ് പു​റ​പ്പെ​ടും. 10ന് ​മ​റ​യൂ​രി​ലേ​ക്ക് ര​ണ്ട് ദി​വ​സ​ത്തെ യാ​ത്ര​യാ​ണ്. ഒ​രാ​ള്‍ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് 1880 രൂ​പ​യാ​ണ്. ജീ​പ്പ് സ​ഫാ​രി​യും ഉ​ച്ച​ഭ​ക്ഷ​ണ​വും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും. 12ന് ​മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് പോ​കും. പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ഡി​പ്പോ​യി​ല്‍ നി​ന്നും പു​റ​പ്പെ​ടും. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ല്‍, ഷോ​ള​യാ​ര്‍ ഡാം ​എ​ന്നി​വ​യും ഈ ​യാ​ത്ര​യി​ല്‍ കാ​ണാം. 970 രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ യാ​ത്ര​ക്കാ​യി ഈ​ടാ​ക്കു​ന്ന​ത്.

14നും 21​നും ആ​ലു​വ​യി​ലെ തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ണ് യാ​ത്ര. പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ബ​സ് പു​റ​പ്പെ​ടും. 600 രൂ​പ​യാ​ണ് ഒ​രാ​ള്‍ക്ക് ടി​ക്ക​റ്റ് നി​ര​ക്ക്. 18നാ​ണ് ഗ​വി​യി​ലേ​ക്കു​ള്ള ര​ണ്ട് ദി​വ​സ​ത്തെ യാ​ത്ര. രാ​ത്രി ഒ​മ്പ​തി​ന് ബ​സ് പു​റ​പ്പെ​ടും. ഗ​വി​യി​ലെ​ത്തി അ​ട​വി, പ​രു​ന്തും​പാ​റ എ​ന്നി​വ​യെ​ല്ലാം കാ​ണാം. ജം​ഗി​ള്‍ സ​ഫാ​രി, പ്ര​വേ​ശ​നം, ഉ​ച്ച​ഭ​ക്ഷ​ണം ഉ​ള്‍പ്പ​ടെ ഒ​രാ​ള്‍ക്ക് 3000 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 26നാ​ണ് ആ​ല​പ്പു​ഴ യാ​ത്ര. ആ​ല​പ്പു​ഴ ബോ​ട്ട് സ​ര്‍വി​സി​ന് ഒ​രാ​ള്‍ക്ക് 1830 രൂ​പ​യാ​ണ് നി​ര​ക്ക് വ​രു​ന്ന​ത്. ഉ​ച്ച​ഭ​ക്ഷ​ണം, പ്ര​വേ​ശ​ന ഫീ​സ്, ചാ​യ ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ ഇ​തി​ല്‍ ഉ​ള്‍പ്പെ​ടും. പു​ല​ര്‍ച്ചെ നാ​ലി​ന് ബ​സ് പു​റ​പ്പെ​ടും. 30ന് ​നെ​ഫ​ര്‍റ്റി​റ്റി ആ​ഡം​ബ​ര ക​പ്പ​ല്‍യാ​ത്ര​യും ന​ട​ത്താം. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ള്‍പ്പ​ടെ ഒ​രാ​ള്‍ക്ക് 3830 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് ബ​സ് പു​റ​പ്പെ​ടും.

മ​ണ്ണാ​ര്‍ക്കാ​ട് നി​ന്നു​ള്ള​വ​ര്‍ക്ക് പു​റ​മെ പാ​ല​ക്കാ​ട് നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്കും ക​യ​റാ​വു​ന്ന രീ​തി​യി​ലാ​ണ് യാ​ത്ര​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​നോ​ദ​യാ​ത്ര​ക​ള്‍ മ​ണ്ണാ​ര്‍ക്കാ​ട്ടു​കാ​ര്‍ ഏ​റ്റെ​ടു​ത്ത​തോ​ടെ തീ​ർ​ഥാ​ട​ന​യാ​ത്ര​ക​ള്‍ക്കും തു​ട​ക്ക​മി​ട്ടു​ക​ഴി​ഞ്ഞു. എ​ല്ലാ മാ​സ​വും ശ​ബ​രി​മ​ല​ദ​ര്‍ശ​ന​ത്തി​നു​ള്ള പാ​ക്കേ​ജു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ശ​ബ​രി​മ​ല, ചോ​റ്റാ​നി​ക്ക​ര, ഗു​രു​വാ​യൂ​ര്‍, നാ​ല​മ്പ​ല ദ​ര്‍ശ​നം, വി​വി​ധ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലും യാ​ത്ര ഒ​രു​ക്കും. സ്‌​കൂ​ള്‍ കൂ​ട്ടി​ക​ള്‍ക്കും കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​മാ​യി പ്ര​ത്യേ​ക ടൂ​ര്‍പാ​ക്കേ​ജു​ക​ളു​മു​ണ്ട്. വി​വാ​ഹം പോ​ലെ​യു​ള്ള മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ക്കും മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​ന് അ​നു​സ​രി​ച്ച് ബ​സ് വി​ട്ടു​ന​ല്‍കും. യാ​ത്ര​പോ​കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും അ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്കും 9446353081, 8075347381, 9446384081.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe