ന്യൂഡൽഹി: മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി എടുക്കുന്നത് വിലക്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ). ഹോട്ടലുകൾ, പരിപാടികളിലെ സംഘാടകർ, സമാന സ്ഥാപനങ്ങൾ എന്നിവർ ആധാർ കാർഡുകളുടെ ഫോട്ടോ കോപ്പികൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പ്രഖ്യാപിച്ചു. ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്ന രീതി നിലവിലുള്ള ആധാർ നിയമത്തിന്റെ ലംഘനമാണ്.
പകരം ക്യൂആർ കോഡ് സ്കാനിങ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെരിഫിക്കേഷൻ അനുവദിക്കുമെന്നാണ് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ അറിയിച്ചത്. പേപ്പർ അധിഷ്ഠിത ആധാർ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം
രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങൾ എല്ലായിടത്തും ഉടൻ കൊണ്ടുവരും.
ഹോട്ടൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സേവനങ്ങൾ ലഭിക്കാൻ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെ ആണ് ബാധിക്കുന്നത്. ഇങ്ങനെ ഫോട്ടോ കോപ്പി നൽകുമ്പോൾ തങ്ങളുടെ വിവരങ്ങൾ ചോർന്നുപോകുമോ എന്ന് ഭയക്കുന്നവർ ഒരുപാടുണ്ട്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും ഭുവനേഷ് കുമാർ വ്യക്തമാക്കി.
പുതിയ നിയമം നിലവിൽ വരുന്നതോടെ മറ്റൊരാകളുടെ ആധാർ കാർഡ് ഫോട്ടോ കോപ്പി എടുക്കുന്ന ആളുകൾക്കും കമ്പനികൾക്കുമെതിരെ കർശന നടപടിയുമുണ്ടാകും.
- Home
- today specials
- ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ഡിജിറ്റൽ വെരിഫിക്കേഷൻ ഉടൻ
ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ഡിജിറ്റൽ വെരിഫിക്കേഷൻ ഉടൻ
Share the news :
Dec 8, 2025, 4:48 pm GMT+0000
payyolionline.in
ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ അതിക്രമം; സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്ര പ് ..
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായ ..
Related storeis
ഇന്നോവ ക്രിസ്റ്റ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ടൊയോട്ട; കടുത്ത നിര...
Jan 4, 2026, 3:13 pm GMT+0000
ഇനി വാട്സ്ആപ്പ് വെബിൽ നിന്നുതന്നെ വീഡിയോ, ഓഡിയോ കോളുകൾ ചെയ്യാം; പു...
Jan 1, 2026, 1:21 pm GMT+0000
ഇന്ന് സ്വർണവില കുറഞ്ഞത് മൂന്ന് തവണ
Dec 31, 2025, 2:05 pm GMT+0000
മൊബൈൽ എപ്പോൾ ചാർജ് ചെയ്യണം ? ബാറ്ററിയുടെ ആയുസ്സ് കൂട്ടാൻ ചില എളുപ്പ...
Dec 30, 2025, 1:49 pm GMT+0000
ചായക്കടയിലെ ആ താരം ഇനി വീട്ടിലും; മലബാറുകാരുടെ ഇഷ്ട്ട വിഭവം ഉന്നക്ക...
Dec 29, 2025, 1:34 pm GMT+0000
ഒരു മഴ പെയ്തതാ… ആകെ ചുവന്നുപോയി
Dec 18, 2025, 3:33 pm GMT+0000
More from this section
പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ; സൈബർ ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ലാപ്...
Dec 10, 2025, 12:22 pm GMT+0000
ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ ...
Dec 8, 2025, 4:48 pm GMT+0000
കുട്ടികളിൽ വിറ്റാമിൻ ബി 12ന്റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
Dec 8, 2025, 4:08 pm GMT+0000
ചൂടുള്ള ചോറോ, തണുത്ത ചോറോ?; പ്രമേഹവും ശരീരഭാരവും കുറക്കാൻ ഏതാണ് നല്...
Dec 8, 2025, 12:50 pm GMT+0000
വാട്ട്സാപ്പ്, ടെലിഗ്രാം എന്നിവ ഉൾപ്പെടെ ഉപയോഗിക്കാൻ ആക്ടീവ് സിം കാർ...
Nov 30, 2025, 6:54 am GMT+0000
കൊട്ടത്തേങ്ങയും കൊപ്രയും ട്രെയിനില്‍ കയറ്റല്ലേ, പണിയാവും; കാത്തിരിക...
Nov 26, 2025, 4:10 pm GMT+0000
ഇറാനി ചായ വീട്ടിലുണ്ടാക്കി നോക്കിയാലോ? യഥാർത്ഥ റെസിപ്പി ഇതാ..!
Nov 23, 2025, 2:04 pm GMT+0000
ട്രെയിനിൽ ധൈര്യമായി ഉറങ്ങാം; ഇറങ്ങേണ്ട സമയത്ത് റെയിൽവേ വിളിച്ച് ഉണർ...
Nov 19, 2025, 1:18 pm GMT+0000
ആറ് കിലോമീറ്റർ കടലിനടിയിൽ ഇന്ത്യയുടെ റിസർച്ച് സ്റ്റേഷൻ വരുന്നു; ലോക...
Nov 13, 2025, 1:27 pm GMT+0000
നവംബർ മാസം കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഇവ
Nov 8, 2025, 2:41 pm GMT+0000
പെർഫ്യൂം ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; കാൻസറിനുവരെ കാരണമാകുമെന്ന് പഠന...
Nov 8, 2025, 1:10 pm GMT+0000
ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച് വണ്ടിയോടിക്കാം; പുതിയ ഫീച്ചറുമായി...
Nov 6, 2025, 5:11 pm GMT+0000
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ തുടക്കം, ഒരുക്കങ്ങൾ ഇങ്ങനെ
Oct 20, 2025, 3:26 pm GMT+0000
സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനം
Oct 17, 2025, 3:32 pm GMT+0000
അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഈ ഭക്ഷണങ്ങൾ പാകം ചെയ്യല്ലേ? അപകടം ക്ഷണിച...
Oct 11, 2025, 12:47 pm GMT+0000
