പാലക്കാട്: സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്ന കാര്യത്തിൽ ചർച്ച വേണമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. എല്ലാ മേഖലയിലുമുള്ളവരെ ഉൾപ്പെടുത്തി വിശദ ചർച്ചയാണ് ആവശ്യം. ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നയപരമായെടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആണവനിലയ നിർദേശത്തിൽ വിശദ ചർച്ച വേണമെന്ന് കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.