അർജുനായി മാൽപെ സംഘം പുഴയിൽ

news image
Jul 27, 2024, 12:00 pm GMT+0000 payyolionline.in

അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദ​ഗ്ധർ ഗം​ഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ​ഗം​ഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ ​അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്.

വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസം​ഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദ​ഗ്ധർ  ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അം​ഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe