അസ്വസ്ഥം ജമ്മുകശ്മീര്‍ ; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 12 
സുരക്ഷാഭടൻമാർ

news image
Jul 17, 2024, 4:23 am GMT+0000 payyolionline.in

ന്യൂഡൽഹി: കശ്‌മീർ താഴ്‌വരയ്‌ക്ക്‌ പുറമെ ജമ്മു മേഖലയിലേക്കുകൂടി ഭീകരർ പ്രവർത്തനം വ്യാപിപ്പിച്ചതോടെ നിരന്തര ആക്രമണങ്ങളിൽ മേഖല അസ്വസ്ഥം. ജമ്മു കശ്‌മീരിന്റെ പ്രത്യേക സംസ്ഥാന പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനസ്ഥാപിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ വാദം തെറ്റാണെന്ന്‌ അടിവരയിടുന്ന സംഭവവികാസങ്ങളാണ്‌ അരങ്ങേറുന്നത്‌. ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്‌ 12 സുരക്ഷാഭടൻമാരും പത്ത്‌ തദ്ദേശവാസികളും. 55 പേർക്ക്‌ ഭീകരാക്രമണങ്ങളിൽ പരിക്കേറ്റു. 11 ഭീകരരും ഇക്കാലയളവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജൂൺ, ജൂലൈ മാസങ്ങളിൽ ഭീകരാക്രമണങ്ങൾ ജമ്മു മേഖലയിൽ വർധിക്കുകയാണ്‌. 32 മാസത്തിനിടെ ജമ്മു കശ്‌മീരിൽ 48 സുരക്ഷാഭടന്മാര്‍ക്കാണ് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe