കുറ്റ്യാടി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാപാൻ നാം തയ്യാറാകണമെന്നും അത് നമ്മുടെ കടമയാണെന്നും പി.വി അബ്ദുൽ വഹാബ് എം പി പറഞ്ഞു. ” ദയ സെന്റർ ഫോർ ഹെൽത്ത് ആൻ്റ് റിഹാബിലിറ്റേഷൻ കാക്കുനിയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പാലിയേറ്റിവ് കോൺഗ്രിഗേറ്റ് പാർലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമ്യഹരിദാസ് എം പി മുഖ്യതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് നയീമ കുളമുള്ളതിൽ സി പി ശിഹാബ്, ഫിലിപ്പ് മമ്പാട് , എം എ റസാഖ് , ഡോ : അബ്ദുൽ സമദ് തച്ചോളി, ടി.ടി.ഇസ്മായിൽ , കെ.കെ നവാസ് , വി.എം ചന്ദ്രൻ, മുഹമദ് , സുരയ്യ ടീച്ചർ , അബ്ദുല്ല പുല്ലാറോട്ട് , കെ.സി ബാബു , നാമിയ സിവ , സറീന നടുക്കണ്ടി , ഇ പി സലീം ,സുമ മലയിൽ നാസർ നെല്ലോളിക്കണ്ടി, മുഹമ്മദ് കണ്ണങ്കണ്ടി, ഇർഫാദ് സി.കെ , ഷൗകത്തലി പി. ഹാരിസ് പി. തുടങ്ങിയവർ സംബന്ധിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ സ്കൂൾപി.വി അബ്ദുൽ വഹാബ് എം.പിയും ഡിസ്കൗണ്ട് ഫാർമസി രമ്യ ഹരിദാസ് എംപിയും ഉദ്ഘാടനം ചെയ്തു