അവസാന നിമിഷങ്ങളിലും പ്രിയ സുഹൃത്തിനരികിൽ ലാൽ; സിദ്ദിഖിനെ അവസാനമായി കാണാൻ മമ്മൂട്ടിയും

news image
Aug 9, 2023, 8:00 am GMT+0000 payyolionline.in

കൊച്ചി> സംവിധായകൻ സിദ്ദിഖിനെ കാണാൻ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മമ്മൂട്ടി ഉൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖരെത്തി. മകൻ ദുൽഖർ സൽമാനുമൊപ്പമാണ് മമ്മൂട്ടി സിദ്ദിഖിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സിദ്ദിഖിന്റെ ആത്മ സുഹൃത്തും നടനും സംവിധായകനുമായ ലാൽ ആശുപത്രിയിലും സിദ്ദീഖിന്റെ വീട്ടിലും പിന്നീട് മൃതദേഹവുമായുള്ള ആംബുലൻസിനെ അനുഗമിച്ചും അവസാന നിമിഷങ്ങളിലും കൂടെയിരുന്നു.


നടന്മാരായ മമ്മൂട്ടി, ജയറാം, ഫാസിൽ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഹരിശ്രീ അശോകൻ, ജനാർദനൻ തുടങ്ങി സിനിമ മേഖലയിലും വിവിധ കലാ രംഗത്തു മുള്ള പ്രമുഖരുടെ നീണ്ട നിര തന്നെ സിദ്ദിഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു. ഉച്ചക്ക് 12 മണിവരെയാണ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്‌ജിദിലാണ് ഖബറടക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe