കണ്ണൂർ : തലശേരി – മാഹി ബൈപ്പാസ് കടന്നുപോകുന്ന അഴിയൂരിൽ റെയിൽവേ ഓവർബ്രിഡ്‌ജിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ 10 വരെ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
22638 മംഗളൂരു സെൻട്രൽ – എം ജി ആർ ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌കോസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ബുധനാഴ്‌ച 2.50 മണിക്കൂർ വൈകും. മംഗളൂരു സെൻട്രലിൽനിന്ന് രാത്രി 11.45ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്‌ച പുലർച്ചെ 2.35നാണ് പുറപ്പെടുക. തിരിച്ച് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന 22637 വെസ്‌റ്റ്‌കോസ്‌റ്റ് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ബുധനാഴ്‌ച മൂന്നു മണിക്കൂർ വൈകും. പകൽ 1.25ന് പുറപ്പെടേണ്ട ട്രെയിൻ 4.25നാണ് പുറപ്പെടുക.
16338 ഓഖ എക്‌സ്‌പ്രസ് എറണാകുളം ജങ്‌ഷനിൽനിന്ന് രാത്രി 12.15നാണ് പുറപ്പെടുക. ബുധനാഴ്‌ച രാത്രി 8.25ന് പുറപ്പെടേണ്ട ട്രെയിനാണ് 3.50 മിനുട്ട് വൈകി പുറപ്പെടുന്നത്. 12224 ദുരന്തോ എക്‌സ്‌പ്രസ് എറണാകുളം ജങ്‌ഷനിൽനിന്ന് വ്യാഴാഴ്‌ച പുലർച്ചെ 1.10നാണ് പുറപ്പെടുക. രാത്രി 11.30ന് പുറപ്പെടേണ്ട ട്രെയിൻ 3.50 മിനുട്ട് വൈകും.
ചൊവ്വാഴ്‌ചയും വ്യാഴാഴ്‌ചയും മാവേലിയും ജനശതാബ്‌ദിയും ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകിയോടും. 12618 ഹസ്രത്ത് നിസാമുദ്ദീൻ – എറണാകുളം മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്‌റ്റ് 3.20 മണിക്കൂർ വൈകും. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് ഇരുപത് മിനുട്ടും, 12685 ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് 1.10 മണിക്കൂറും വൈകും. 16604 തിരുവനന്തപുരം – മംഗളൂരു സെൻട്രൽ മാവേലി എക്‌സ്‌പ്രസ് ഒരു മണിക്കൂർ വൈകിയോടും.12484 അമൃത്‌സർ – കൊച്ചുവേളി സൂപ്പർഫാസ്‌റ്റ് ചൊവ്വാഴ്‌ച 2.40 മണിക്കൂറും വെള്ളിയാഴ്‌ച ഇരുപത് മിനുട്ടും വൈകിയാണ് ഓടുക.