അഴിയൂർ : ദേശീയപാതയിൽ അഴിയൂർ അണ്ടി കമ്പനിക്ക് സമീപം കാർ കത്തിനശിച്ചു. തിങ്കൾ രാത്രി ഏഴ് മണിയോടെയാണ് സംഭവം. എസ്കോർട്ടിനായി നിർത്തിയിട്ട പോലീസ് ജീപ്പ് മാഹി ബൈപ്പാസ് വഴി വരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ടിരുന്നു. തുടർന്ന് വാഹനത്തിലെ യാത്രക്കാരെ മാറ്റാൻ പോലീസ് ആവശ്യപ്പെട്ടു.
യാത്രക്കാർ പുറത്തേക്ക് വന്നതോടെ പെട്ടെന്ന് കാറിൽ നിന്നും തീ പടരുകയായിരുന്നു. യാത്രക്കാർ പുറത്തേക്ക് വന്നതിനാൽ വൻ ദുരന്തം ഒഴിവായി.മലപ്പുറം സ്വദേശി ഹാരിസും കുടുംബവും കാറിൽ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ പൂർണ്ണമായി കത്തിനശിച്ചു. സംഭവമറിഞ്ഞ് എത്തിയ മാഹി ഫയർഫോഴ്സ് തീയണച്ചു. സ്റ്റേഷൻ ഓഫീസർ കെ കെ രാകേഷ് നേതൃത്വം നൽകി. പിന്നീട് വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു.