അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; കപ്പൽ വിട്ടു നൽകണമെന്ന് റഷ്യ

news image
Jan 9, 2026, 5:05 am GMT+0000 payyolionline.in

മോസ്​കോ: വെനിസ്വേലയിൽ നിന്ന് എണ്ണ കടത്തുന്നു എന്നാരോപിച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ. 17 യു​ക്രെയ്ൻ പൗരന്മാരും ആറ് ജേർജിയക്കാരും ഉൾപ്പടെ 28 ജീവനക്കാരാണ് കപ്പലിൽ ഇണ്ടായിരുന്നത്. ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു റഷ്യൻ പതാകയേന്തിയ ‘മ​രി​നേ​ര’ കപ്പൽ യു.എസ് പിടിച്ചെടുത്തത്.

വെനിസ്വേലയിലെ യു.എസ് അധിനിവേശത്തിന് ശേഷം അമേരിക്ക പിടിച്ചെടുത്ത രണ്ട് എണ്ണ ടാങ്കറുകളിൽ ഒന്നാണ് മരിനേര. അന്താരാഷ്ട്ര സമുദ്ര നിയമം ലംഘിച്ചാണ് യു.എസ് സേന കപ്പൽ പിടികൂടിയത്. അമേരിക്കയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നും കപ്പലിനെയും കപ്പലിലുണ്ടായിരുന്ന ജീവനക്കാരെയും എത്രയും പെട്ടന്ന് വിട്ടുനൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. ആഴ്ചകളോളം പിന്തുടർന്നാണ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ വെച്ച് കോസ്‍റ്റ് ഗാർഡും യു.എസ് സൈന്യവും മ​രി​നേ​ര കപ്പൽ പിടിച്ചെടുത്തത്. കനത്ത സുരക്ഷ മാർഗങ്ങളോടെയായിരുന്നു കപ്പൽ യാത്ര ​ചെയ്തിരുന്നത്.

വെ​നി​സ്വേ​ല​യി​ൽ​ നി​ന്ന് പ​തി​വാ​യി എ​ണ്ണ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ലാ​ണി​ത്. ‘ബെ​ല്ല വ​ൺ’ എ​ന്നാ​യി​രു​ന്നു ക​പ്പ​ലി​ന്റെ പ​ഴ​യ പേ​ര്. ഗ​യാ​ന പ​താ​ക​യാ​യി​രു​ന്നു മു​മ്പു​ണ്ടാ​യി​രു​ന്ന​ത്. അ​ത് മാ​റ്റി റ​ഷ്യ​ൻ പ​താ​ക​യാ​ക്കി പേ​ര് ‘മ​രി​നേ​ര’ എ​ന്നാക്കിയിരുന്നു. ഉ​പ​രോ​ധ​മു​ള്ള എ​ണ്ണ ടാ​ങ്ക​റു​ക​ൾ വെ​നി​സ്വേ​ല​യി​ലേ​ക്ക് വ​രു​ന്ന​തും പോ​കു​ന്ന​തും ത​ട​യു​മെ​ന്ന് ക​ഴി​ഞ്ഞ മാ​സം യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണൾ​ഡ് ട്രം​പ് മുന്നറിയിപ്പ് നൽകിയിരുന്നു​. യു.എസ് നടപടി കൊ​ള്ള​യാ​ണെ​ന്നാ​യി​രു​ന്നു അ​ന്ന് വെ​നി​സ്വേ​ല​യു​ടെ പ്ര​തി​ക​ര​ണം.

ഹിസ്ബുല്ലയുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി കള്ളക്കടത്ത് നടത്തിയെന്ന് ആരോപിച്ച് 2024ൽ ഈ കപ്പലിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. 1982ലെ ഐക്യരകഷ്ട്രസഭയുടെ സമുദ്ര നിയമങ്ങൾ പ്രകാരം മറ്റ് രാഷ്ട്രത്തിന്റെ അധികാരപരിധിയിൽ രജിസ്റ്റർ ചെയ്ത കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe