നാലു മാസം പ്രായമുള്ള കുഞ്ഞിനെ സഹോദരി കിണറ്റിൽ എറിഞ്ഞു കൊന്ന വാർത്ത കണ്ണൂരിൽ നിന്നും കേൾക്കുമ്പോൾ മലയാളി ഓർക്കുന്നത് 22 വർഷം മുൻപ് റിലീസ് ചെയ്ത ‘എന്റെ വീട് അപ്പുൻ്റേം’ എന്ന സിനിമയാണ്.
ജയറാമും കാളിദാസ് ജയറാമും ജ്യോതിർമയിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ പറഞ്ഞതും സമാന കഥയാണ്. ഇളയ കുട്ടി ജനിക്കുമ്പോൾ തന്നോടുള്ള സ്നേഹവും ലാളനയും കുറയുന്നുവെന്ന് മൂത്ത കുട്ടി ചിന്തിക്കുകയും അത് പിന്നീട് ഇളയ കുഞ്ഞിനോടുള്ള വൈരാഗ്യമായി മാറുകയും അവനെ കൊല്ലുന്നതുമായിരുന്നു സിനിമയുടെ ഇതിവൃത്തം. സിബി മലയിൽ സംവിധാനം ചെയ്‌ത ചിത്രത്തിൻ്റെ തിരക്കഥ തയാറാക്കിയത് ബോബി സഞ്ജയ് ആയിരുന്നു. തമിഴിൽ കണ്ണാടി പൂക്കൾ എന്ന പേരിൽ റീമേക്ക് ചെയ്തിരുന്നു.