കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ സ്വദേശിയെ പൊലീസ് പിടികൂടി. ഇസ്രയേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്ന വഴിയിൽ ആണ് പിടിയിലായത് മുണ്ടക്കയത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്റലിജൻസും പൊലീസും ഇയാളെ ചോദ്യം ചെയ്ത് ജാമ്യത്തിൽ വിട്ടു.