അനിശ്ചിതകാല നിരാഹാരം: പ്രശാന്ത് കിഷോറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

news image
Jan 6, 2025, 3:59 am GMT+0000 payyolionline.in

പട്ന: ബിഹാർ സിവിൽ സർവീസ് പരീക്ഷാ ക്രമക്കേടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൻ സംഘം ബിഹാർ പൊലീസെത്തി കിഷോറിനെ ആംബുലൻസിലേക്ക് ബലമായി കയറ്റി എയിംസിലേക്ക് മാറ്റുകയായിരുന്നു. മറ്റു സമരക്കാരെയും സ്ഥലത്തുനിന്ന് നീക്കിയെന്നാണ് റിപ്പോർട്ട്.

ബിഹാർ തലസ്ഥാനമായ പട്നയിലെ ഗാന്ധി മൈതാനിയിലായിരുന്നു പ്രശാന്ത് കിഷോറിന്‍റെ സമരം. ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്‌.സി) നടത്തിയ കമ്പയിന്‍റ് കോംപറ്റീറ്റീവ് എക്സാമിനേഷൻ 2024 പ്രിലിമിനറി മത്സര പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ജനുവരി 2 മുതലാണ് പ്രശാന്ത് കിഷോർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്.

ഡിസംബർ 13നാണ് പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കണമെന്ന് വിദ്യാർഥികൾ ആവശ്യമുയർത്തുന്നത്. നേരത്തെ പട്നയിൽ ട്രെയിൻ, റോഡ് ഗതാഗതം സമരക്കാർ തടഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe