അതീവ ജാഗ്രതയില്‍ യുഎഇ, കനത്ത മഴ; സ്‌കൂളുകള്‍ക്ക് വിദൂര പഠനം, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു

news image
Apr 16, 2024, 7:30 am GMT+0000 payyolionline.in

ദുബൈ: യുഎഇയില്‍ തുടരുന്ന മഴയും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ച് യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും നാളെയും വിദൂര പഠനം. എമിറേറ്റ്‌സ് സ്‌കൂള്‍ എജ്യൂക്കേഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം അറിയിച്ചത്. റാസല്‍ഖൈമയില്‍ നേരത്തെ തന്നെ എല്ലാ സ്‌കൂളുകളിലും വിദൂര പഠനം നടപ്പാക്കാന്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ സംഘം തീരുമാനിച്ചിരുന്നു.

ദുബൈയിലെ സ്വകാര്യ മേഖലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് വിദൂരപഠനം നടപ്പിലാക്കും. ദുബൈയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും തീരുമാനമായി. മഴയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.

 

അതേസമയം അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാ​ജ്യ​ത്തെ സ്വ​കാ​ര്യ ക​മ്പ​നികൾക്കും അധികൃതര്‍‌ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പു​റം ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളോട്​ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​നും ദു​ർ​ഘ​ട​മെ​ങ്കി​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ക്കാ​നും മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം സ്വ​കാ​ര്യ ക​മ്പ​നി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​ർ​ജയിൽ ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദൂ​ര​പ​ഠ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ടി​യ​ന്ത​ര, ദു​രി​താ​ശ്വാ​സ ടീം ​നി​ർ​ദേ​ശം ന​ൽ​കി.

 

ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം ഉ​യ​രാ​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ ന്യൂ​ന​മ​ർ​ദമാണ്​ യുഎഇ​യെ​യും ബാ​ധി​ക്കു​ന്ന​ത്. മ​ഴ​ക്കൊ​പ്പം കാ​റ്റും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​കു​ന്ന​തി​നാ​ൽ എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ തുടര്‍ച്ചയായി മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നുണ്ട്. ദു​ബൈ, അ​ബൂ​ദാ​ബി, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൂ​ടു​ത​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തെങ്കിലും മറ്റ് എമിറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥയെ നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe