അതിരപ്പള്ളിയില്‍ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കബാലി, പടക്കം പൊട്ടിച്ച് തുരത്തി വനംവകുപ്പ്

news image
Aug 3, 2024, 7:44 am GMT+0000 payyolionline.in
അതിരപ്പള്ളി: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പനമറിച്ചിട്ട് കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ്  വീണ്ടും കാട്ടുകൊമ്പൻ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ  ആംബുലൻസിന്  മുൻപിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്.

സോളയാർ പെൻസ്റ്റോക്കിന് സമീപമാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. റോഡിന് കുറുകെ  പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്പനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്. ഇത് ആദ്യമായല്ല കബാലി സമാന രീതിയിൽ  അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടാക്കുന്നത്. നേരത്തെ ജൂലൈ ആദ്യവാരത്തിൽ രണ്ട് തവണ കബാലി ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.

പ്രദേശത്ത് സ്ഥിരം ശല്യക്കാരനായ കബാലിയെ മാസങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് കാടുകയറ്റിവിട്ടിരുന്നു. എന്നാല്‍ വീണ്ടും മലക്കപ്പാറ മേഖലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. അടുത്തിടെ കബാലി വനംവകുപ്പിന്റെ ജീപ്പ് കുത്തിമറിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി തവണയാണ് കബാലി വാഹനങ്ങള്‍ക്ക് നേരെ ആക്രമിക്കാനോടി എത്തിയിട്ടുള്ളത്. തലനാരിഴ്ക്ക് വലിയ അപകടങ്ങൾ ഒഴിവായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe