അതിക്രൂര മർദനം, സ്വകാര്യ ഭാഗങ്ങളിൽ ഷേക്കേൽപ്പിക്കൽ: രേണുകസ്വാമി വധക്കേസിൽ നടൻ ദർശനെതിരെ കുറ്റപത്രം

news image
Sep 5, 2024, 4:51 am GMT+0000 payyolionline.in

ബംഗളൂരു: രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കന്നഡ സൂപ്പർസ്റ്റാർ ക​ന്ന​ട സൂ​പ്പ​ർ​താ​രം ദർശൻ തൂ​ഗു​ദീ​പക്കെതിരെ കർണാടക പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അതിക്രൂര മർദനത്തെപറ്റിയുള്ള വിവരങ്ങളാണ് കുറ്റപത്രത്തിൽ ഉള്ളത്. രേണുകസ്വാമിയെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്നാ​ണ് കേ​സ്. ദ​ർ​ശ​ന്‍റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡ അ​ട​ക്കം 17 പ്ര​തി​ക​ളും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡിയിലാണ്.

ദർശനും സംഘവും മർദിച്ചതിനെ തുടർന്ന് ദർശന്‍റെ ആരാധകനും ഫാ​ർ​മ​സി ജീ​വ​ന​ക്കാ​ര​നു​മാ​യ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യുടെ ശരീരത്തിലുടനീളം 39 മുറിവുകൾ ഉണ്ടായതായും നെഞ്ചിലെ എല്ലുകൾ തകർന്നതായും കുറ്റപത്രത്തിൽ പറയുന്നു. ഇരയുടെ തലയിലും ആഴത്തിലുള്ള മുറിവുണ്ടായി.

രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിക്കാൻ മെഗ്ഗർ മെഷീൻ എന്ന വൈദ്യുത ഉപകരണം സംഘം ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം ദർശനും മറ്റ് പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറ്റാരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മറ്റ് വ്യക്തികളെ കുടുക്കാനും അവർ ശ്രമിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് ദർശൻ. അതേസമയം, ജയിലിനുള്ളിൽ ആഡംബര ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ മൂന്ന് കേസുകളിൽ പ്രതിയായതിനാൽ ജാമ്യം നേടുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

സംഭവത്തിന് ശേഷം ദർശൻ വരാനിരിക്കുന്ന ‘പിശാച്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൈസൂരുവിലേക്ക് പോയിരുന്നു. എ.സി.പി ചന്ദൻ കുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളൂരു പോലീസ് ഇയാളെ ഹോട്ടലിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe