അട്ടപ്പാടിയിലെ കർഷകന്‍റെ ആത്മഹത്യ; രേഖയില്‍ മാറ്റം വരുത്തി, കൃഷ്ണസ്വാമി ഭൂമി വിറ്റിട്ടില്ല, അന്വേഷണ വിവരങ്ങൾ പുറത്ത്

news image
Feb 8, 2026, 5:16 am GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യചെയ്ത സംഭവത്തില്‍ റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ് നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കാവുണ്ടിക്കലെ കർഷകനായ കൃഷ്ണസ്വാമി ഭൂമിക്ക് തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയതിന് പിന്നാലെ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2025 ഒക്ടോബറിലാണ് സംഭവം. കൃഷ്ണസ്വാമി ആർക്കും ഭൂമി വിറ്റിട്ടില്ലെന്നാണ് നിലവിലെ കണ്ടെത്തൽ. ഭൂമിയുടെ കൈമാറ്റം നടന്നപ്പോൾ, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് മാറ്റി പുതിയ ഉടമയുടെ പേര് ചേർത്തെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അവ അടിയന്തരമായി അന്വേഷിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ ക്രിത്രിമത്വം കാണിച്ചു എന്നും കൃഷ്ണസ്വാമിയുടെ രേഖകളിൽ തിരിമറി നടത്തിയ വില്ലേജ് ഓഫീസർക്കെതിരെ നടപടി സ്വീകരിക്കണം, അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലേയും റീ സർവേയിൽ നൽകിയ രേഖകൾ വീണ്ടും പരിശോധിക്കണം, ഭൂസർവ്വേ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാക്കണം, രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നുൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe