അടൂരില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് വീണ് പരിക്കേറ്റ സംഭവം; പൊലീസ് സ്വമേധയാ കേസെടുത്തു

news image
Feb 19, 2024, 4:30 am GMT+0000 payyolionline.in

അടൂര്‍: പത്തനംതിട്ട അടൂര് ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തത്.

 

തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണു പരിക്കേറ്റത് എന്നാണ് എഫ്‌ഐആര്‍. ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡന്‍ തൂക്കത്തിനിടെയാണ് കുഞ്ഞ് നിലത്ത് വീണത്. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് നിലത്ത് വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴംകുളം ദേവീക്ഷത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe