അക്കൗണ്ടിൽനിന്ന് പണം പോയി: തുക ബാങ്ക് നൽകാൻ ഉത്തരവ്

news image
Aug 17, 2023, 5:34 am GMT+0000 payyolionline.in

കൊ​ച്ചി: ഉ​പ​ഭോ​ക്താ​വ് അ​റി​യാ​തെ സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നു​ത​വ​ണ​യാ​യി പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ക​യും 1,60,000 രൂ​പ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​തി​ൽ എ​സ്.​ബി.​ഐ ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​ൻ. ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ഡി.​ബി. ബി​നു, അം​ഗ​ങ്ങ​ളാ​യ വൈ​ക്കം രാ​മ​ച​ന്ദ്ര​ൻ, ടി.​എ​ൻ. ശ്രീ​വി​ദ്യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

2018 ഡി​സം​ബ​ർ 26, 27 തീ​യ​തി​ക​ളി​ലാ​യാ​ണ്​ ഉ​പ​ഭോ​ക്താ​വി​ന്റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മൂ​വാ​റ്റു​പു​ഴ പേ​ഴ​ക്കാ​പ്പി​ള്ളി ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ട് ഉ​ള്ള മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി പി.​എം. സ​ലീ​മി​നാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ മു​ള​ന്തു​രു​ത്തി​യി​ലെ എ.​ടി.​എ​മ്മി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​റി​യു​ന്ന​ത്.

ഉ​ട​ൻ ബാ​ങ്കി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന്​ ബാ​ങ്കി​ങ്​ ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 80,000 രൂ​പ ന​ൽ​കാ​ൻ വി​ധി ല​ഭി​ച്ചു. ബാ​ക്കി 70,000 രൂ​പ​ക്കാ​ണ് ഉ​പ​ഭോ​ക്താ​വ് ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. ഉ​പ​ഭോ​ക്താ​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട​ത് ബാ​ങ്കു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ്പെ​ട്ട 70,000 രൂ​പ​യും കൂ​ടാ​തെ 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe