‘സ്ത്രീകൾ ബസിൽ ആദ്യം കയറുന്നത് അശുഭ ലക്ഷണം’; അന്ധവിശ്വാസം അവസാനിപ്പിക്കണം –ഒഡിഷ വനിത കമീഷൻ

news image
Jul 29, 2023, 2:49 am GMT+0000 payyolionline.in

ഭു​വ​നേ​ശ്വ​ർ: ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ബ​സി​ൽ ക​യ​റു​ന്ന​ത് വി​ല​ക്കു​ന്ന ബ​സ് ജീ​വ​ന​ക്കാ​രു​ടെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഒ​ഡി​ഷ വ​നി​ത ക​മീ​ഷ​ൻ.ആ​ദ്യ യാ​ത്ര​ക്കാ​രാ​യി സ്ത്രീ​ക​ൾ ക​യ​റി​യാ​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യോ ന​ല്ല ക​ല​ക്ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മെ​ന്ന അ​ന്ധ​വി​ശ്വാ​സം കാ​ര​ണം ഒ​ഡി​ഷ​യി​ലാ​ണ് ചി​ല ബ​സ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​രം വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ ഈ ​വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് വ​നി​ത ക​മീ​ഷ​ൻ സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​നി​ത​ക​ൾ ആ​ദ്യ യാ​ത്ര​ക്കാ​രാ​യി ക​യ​റാ​ൻ ബ​സ് ജീ​വ​ന​ക്കാ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഗാ​സി​റാം പാ​ണ്ഡ​യു​ടെ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ൻ ന​ട​പ​ടി.ഭു​വ​നേ​ശ്വ​റി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ​രാ​തി.‘‘മു​മ്പും ഇ​ത്ത​രം പ​രാ​തി​ക​ൾ ക​മീ​ഷ​ന്റെ മു​ന്നി​ൽ വ​ന്നി​ട്ടു​ണ്ട്. ഭാ​വി​യി​ൽ ഇ​ത്ത​രം ന​ട​പ​ടി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നും സ്ത്രീ​ക​ളു​ടെ അ​ന്ത​സ്സും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കാ​നും, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ആ​ദ്യ യാ​ത്ര​ക്കാ​രാ​യി വ​നി​ത​ക​ൾ ക​യ​റു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്’’ -ഗ​താ​ഗ​ത വ​കു​പ്പി​ന് അ​യ​ച്ച ക​ത്തി​ൽ വ​നി​ത ക​മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.50 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ വ​നി​ത സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe