സി​ബി​ൽ സ്കോ​ർ കു​റ​വാ​ണെ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്ക​രു​ത് -ഹൈകോടതി

news image
May 31, 2023, 6:18 am GMT+0000 payyolionline.in

കൊ​ച്ചി: വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ബാ​ങ്കു​ക​ൾ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. സി​ബി​ൽ സ്കോ​ർ കു​റ​വാ​ണെ​ന്ന പേ​രി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ നി​ഷേ​ധി​ക്ക​രു​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ നാ​ടി​നെ ന​യി​ക്കേ​ണ്ട​വ​രാ​ണെ​ന്നും ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ വ്യ​ക്ത​മാ​ക്കി.

പി​താ​വി​ന്റെ സി​ബി​ൽ സ്കോ​ർ കു​റ​വാ​ണെ​ന്ന പേ​രി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത്​ ഭോ​പാ​ലി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ ആ​ലു​വ സ്വ​ദേ​ശി നോ​യ​ൽ പോ​ൾ ഫ്ര​ഡ​റി​ക്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. പി​താ​വി​ന്റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു വാ​യ്പ​യി​ലൊ​ന്ന്​ എ​ഴു​തി​ത്ത​ള്ളു​ക​യും മ​റ്റൊ​ന്നി​ൽ 16,667 രൂ​പ കു​ടി​ശ്ശി​ക​യു​മു​ണ്ടാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ബാ​ങ്ക് വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ച്ച​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. വി​ദ്യാ​ഭ്യാ​സ വാ​യ്‌‌​പ​യാ​യി ഹ​ര​ജി​ക്കാ​ര​ന്​ 4.07 ല​ക്ഷം രൂ​പ ന​ൽ​കാ​ൻ എ​സ്.​ബി.​ഐ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe