കൊച്ചി : തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകിയ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ഷരോണിനെയാണ് ഗ്രീഷ്‌മ കൊലപ്പെടുത്തിയത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകുകയും ആശുപത്രിയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മരിച്ചുവെന്നുമാണ് കേസ്. ജസ്‌റ്റിസ് സി പി മുഹമ്മദ് നിയാസാണ് ഹർജി പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനും, അമ്മാവൻ നിർമ്മല കുമാരനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.