വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയിൽ; മരണകാരണം കടബാധ്യതയെന്ന് നാട്ടുകാര്‍, സംഭവം എറണാകുളത്ത്

news image
Jun 1, 2023, 8:58 am GMT+0000 payyolionline.in

കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീ കൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് സരള (63) ആണ് വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത സ്വകാര്യ നഴ്സറി സ്കൂളിൽ ആയ ആയിരുന്ന സരള രാവിലെ സ്കൂളിൽ എത്താതിരുന്നതിനാൽ അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് മരണകാരണമെന്നാണ് നാട്ടുകാർ പറയുന്നത് 9 ലക്ഷം രൂപയുടെ കടമാണ് ഇവർക്കുണ്ടായിരുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് ഇവരുടെ വീട്ടിൽ പതിച്ചിരുന്നു. ഇതേത്തുടന്ന ഇവർ അസ്വസ്ഥ ആയിരുന്നെന്നും മക്കളുമായി അകന്ന് കഴിയുകയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe