ബംഗളൂരു: വാഹനാപകടത്തെ തുടർന്നുള്ള തർക്കത്തിൽ ഡ്രൈവറെ ക്യാബ് ഡ്രൈവർ 400 മീറ്റർ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് പറഞ്ഞു .ജനുവരി 15 ന് ബംഗളൂരുവിലെ മാരമ്മ ക്ഷേത്ര പരിസരത്താണ് സംഭവം. തർക്കത്തിനിടെ, കാറിെൻറ ബോണറ്റിൽ കയറി ഇരുന്നു. ഇതിനിടെയാണ്, ഡ്രൈവർ മുനീർ കാർ ഓടിച്ചത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അശ്വന്ത് മുനീറിന്റെ കാറിെൻറ ബോണറ്റിന് മുകളിൽ കയറുകയായിരുന്നു. തുടർന്ന് മുനീർ കാർ നിർത്താതെ മുന്നോട്ടെടുത്തു . മറ്റു യാത്രക്കാർ ഇടപെട്ടതിനെ തുടർന്നാണ് മുനീർ കാർ നിർത്തിയത്. മുനീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.