വാഹനങ്ങളുടെ ചില്ലുകളിൽ കൂളിങ്‌ ഫിലിം ഒട്ടിക്കാം ; ബിഎസ്‌എസ്‌ 
നിലവാരം വേണം

news image
Sep 12, 2024, 4:31 am GMT+0000 payyolionline.in

കൊച്ചി: മോട്ടോർ വാഹനങ്ങളുടെ ചില്ലുകളിൽ ബിഎസ്‌എസ്‌ നിലവാരത്തോടെയുള്ള സൺ കൺട്രോൾ ഫിലിം (കൂളിങ്‌ ഫിലിം) പതിക്കുന്നതിന്‌ നിയമതടസ്സമില്ലെന്ന് ഹൈക്കോടതി.  കൊച്ചിയിലെ സൺ കൺട്രോൾ ഫിലിം സ്റ്റോക്കിസ്റ്റിനും ആലപ്പുഴയിലെ അക്സസറീസ് സ്ഥാപനത്തിനും കൂളിങ്‌ ഫിലിം ഒട്ടിച്ച വാഹനത്തിന്റെ ഉടമ കൃഷ്ണകുമാറിനുമെതിരെ മോട്ടോർ വാഹനവകുപ്പ് നൽകിയ നോട്ടീസ് റദ്ദാക്കി ജസ്റ്റിസ് എൻ നഗരേഷിന്റേതാണ്‌ ഉത്തരവ്‌.

വാഹനങ്ങളിൽ സേഫ്ടി ഗ്ലാസുകൾമാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും കൂളിങ്‌ ഫിലിം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നുമായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ വാദം. എന്നാൽ, 2021ൽ കേന്ദ്രസർക്കാർ മോട്ടോർ വാഹനചട്ടം (റൂൾ 100) ഭേദഗതി ചെയ്തതോടെ ബിഎസ്‌എസ്‌ നിലവാരത്തിലുള്ള കൂളിങ്‌ ഫിലിം  അനുവദനീയമായി. സുപ്രീംകോടതിയുടെ ഉത്തരവ് ഈ ഭേദഗതിക്കുമുമ്പ് ഇറങ്ങിയതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe