തളിപ്പറമ്പ്: കണ്ണൂരിൽവാട്ടർ തീം പാർക്കിൽവച്ച് യുവതിയെ ശല്യപ്പെടുത്തിയ കോളജ് അധ്യാപകൻ അറസ്റ്റിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പൊലീസിൽ വിവരം. അറിയിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്.