പേരാമ്പ്ര: വരുംകാലത്തെ വായിക്കുകയാണ് സാഹിത്യത്തിന്റെ കടമയെന്നും അതനുസരിച്ചുള്ള സൃഷ്ടികളാണ് ഉണ്ടാകേണ്ടതെന്നും ഗാനരചയിതാവ് രമേശ് കാവിൽ അഭിപ്രായപ്പെട്ടു. കാലങ്ങൾക്ക് മുന്നേ എഴുതപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ വായിക്കുമ്പോൾ ഈയൊരു ബോധ്യം നമുക്ക് വ്യക്തമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ക്കാര സാഹിതി പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വേണുഗോപാൽ പേരാമ്പ്ര ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ ചിത്ര രാജൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി.വി. മുരളി, നിയോജക മണ്ഡലം ചെയർമാൻ പി. മോഹനൻ, വിജയൻ ആവള, കെ.എം. ശ്രീനിവാസൻ, പി.എസ്. സുനിൽ കുമാർ, എൻ. ഹരിദാസൻ, കെ.സി. രവീന്ദ്രൻ, അനിൽ കുമാർ പേരാമ്പ്ര, ഇ. രാധാകൃഷ്ണൻ, പി. സനൽ കുമാർ, റിജു ആവള, വിജയൻ കല്ലൂർ, ബാബു കല്ലോട് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
